അനന്ത സാധ്യതകളുമായി ഓൺലൈൻ പഠനം
ശശി കളരിയേൽ
തൃശ്ശൂർ: പുതിയ വിദ്യാഭ്യാസ വർഷത്തെ എതിരേറ്റത് വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് കുട്ടികളെ വിട്ടിലിരുത്തി പഠിപ്പിക്കുന്ന രീതിയായിരുന്നു - ഒട്ടെറെ ആശങ്കകളോടെയാണ് പൊതുസമൂഹം ഈ സമി പനത്തെ നോക്കിക്കണ്ടത്. എന്നാൽ കേരളത്തിലെ നാല് പത്തഞ്ചു ലക്ഷം വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പുതിയ പഠന രീതിയെ സുസ്വാഗതം ചെയ്തു. രണ്ടു ലക്ഷത്തോളം കുട്ടികൾക്ക് സാങ്കേതിക വിദ്യ പല കാരണങ്ങളാൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നത് സങ്കട കരമായ വസ്തുതയാണെങ്കിലും വിവിധ സംഘടനകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൊബെയ്ൽ ഫോൺ, ടി.വി എന്നിവ സംഘടിപ്പിക്കാൻ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്.
ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളിൽ പ്ലസ്ടു വിന് രണ്ടു മണിക്കൂറും പത്താം ക്ലാസ്സിന് ഒന്നര മണിക്കൂറും ഹൈസ്‌കൂളിന് ഒരു മണിക്കൂറു എൽ പി വിഭാഗത്തിന് അരമണിക്കൂറുമാണ് ഓൺലൈൻപഠനം നടപ്പാക്കിയത്. വിക്ടേഴ്സ് ചാനൽ കൂടാതെ ഫെസ് ബുക്ക് യുട്യൂബ് തുടങ്ങിയ സാമൂഹ് മധ്യമങ്ങളെയും പഠനത്തിന് ഉപയോഗിച്ചു.ഒന്നാം ക്ലാസ്സിലെ സായ് ടി ച്ചർക്കായിരുന്നു വലിയ അഭിനന്ദനങ്ങൾ കിട്ടിയത്. ക്ലാസ്സുകൾ സമഗ്രവും രസകരവും കുട്ടികളെ പിടിച്ചിരുത്താൻ പര്യാപ്തവുമായിരുന്നു.
ക്ലാസ്സുകളുടെ തുടർച്ചയും അവലോകനവും കുട്ടികളുടെ സംശയ ദൂരീകരണത്തിനായി ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്യത്തിൽ അതത് വിഷയം പഠിപ്പിക്കുന്നവരെ കൂടി ക്ലാസ്സ് ഗ്രൂപ്പിൽ ചേർക്കുക വഴി രക്ഷിതാക്കൾക്ക് എല്ലാ വിഷയവും പഠിപ്പിക്കുന അദ്ധ്യാപകരുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളെ അടുത്ത് പരിചയപ്പെടാനും അദ്ധ്യാപകർക്ക് അവസരമൊരുക്കിയതും മികച്ച മാതൃകയാണ് ഇത്തരത്തിൽ ഒരു ചെയിൻ ശൃംഖല വ്യാപിപ്പിക്കാൻ പ്രധാന ദ്ധ്യാപകർ കാര്യക്ഷമമായി പ്രവർത്തിച്ചതുകൊണ്ടു കൂടിയാണ് പഠനത്തിന് സമഗ്രത കൈവരുത്താൻ കഴിഞ്ഞത് പല വിദ്യാലയങ്ങളിലും കുട്ടികളിൽ നിന്ന് പിടിച്ചെടുത്ത സ്മാർട്ട് ഫോണുകൾ കെട്ടിക്കിടക്കുന്നുണ്ട് എന്നത് രസകരമായ വസ്തുതയാണ്.ഇനിയെങ്കിലും സ്ഥാപന മേധാവികൾ പിടിച്ചെടുത്ത ഫോണുകൾ ഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് നല്കി ഫോൺ ചലഞ്ചിൽ പങ്കാളികളാവട്ടെ എന്ന് സ്‌നേഹപൂർവം ആശംസിക്കട്ടെ,
Comments (0)