പോലീസിന്റെ സംഘടനാസ്വതന്ത്ര്യം, എന്തിന് വേണ്ടി ?
ഒരു രാജ്യത്തിന്റെ ഭരണസംവിധാനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടു പോകുന്ന പ്രക്രിയയില്‍ അവിടുത്തെ സേനക്ക് തനതായ ഒരു പങ്കുണ്ട്. സിവില്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പോലീസ് വിഭാഗമായാലും കേന്ദ്രീയവിഭാഗത്തിന്റെ കീഴിലുള്ള സായുധ വിഭാഗമായാലും ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനു സരിച്ച് പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ്. ബഹുസ്ഥിരത നിലനി ല്‍ക്കുന്ന ഭാരതത്തില്‍ ഏതുവി ഭാഗത്തിന്റെ ഭാഗത്ത് നിന്നും ഒരു പ്രക്ഷോഭങ്ങളോ അതിരുകടന്ന ആക്രമങ്ങളോ നടന്നാല്‍ സേനാവി ഭാഗത്തിന് അതിനെയെല്ലാം വരു തിയിലാക്കാന്‍ സാധിക്കുന്നത്. ''ആദ്യം അനുസരിക്കുക പിന്നെ പരാതി പറയാം'' എന്നുള്ള സേനാ അച്ചടക്കത്തിലെ മുന്നറിയിപ്പ് ഒന്നു കൊണ്ട് മാത്രമാണ്. സാമൂഹ്യപ്രതി ബദ്ധത മറികടന്ന് സിവില്‍ വിഭാ ഗങ്ങളില്‍ നിന്ന് അപകടകരമായ പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നിയന്ത്രണത്തിലാക്കു ന്നത് സിവിലിയനും സൈനികനും തമ്മില്‍ കര്‍മ്മപരമായ ഉത്തരവാ ദിത്വങ്ങളില്‍ വ്യത്യസ്ത നിലപാടു കള്‍ എടുത്തുകൊണ്ടായിരിക്കും. ഒരു രാജ്യത്തെ സേനാവിഭാഗങ്ങള്‍ സംഘടിതരായിരിക്കണം അത് രാ ജ്യത്തിന്റെ കൊടിക്കീഴിലായിരി ക്കണം. അശോകചക്രലിഖിതമായ ത്രിവര്‍ണപതാകയുടെ കീഴില്‍ ഒറ്റമ നസ്‌സായി സംഘടിതരായി നിലനി ല്ക്കുന്നതുകൊണ്ടാണ് രാജ്യത്തെ പ്രതിരോധ സേവന വിഭാഗങ്ങ ളിലായി ജോലി ചെയ്യുന്ന ലക്ഷ ക്കണക്കിന് സേനാംഗങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്യാന്‍ സാധിച്ചിരു ന്നത്.
ഇന്ത്യയിലെ പോലീസിംഗ് ചരി ത്രങ്ങള്‍ പരിശോധിച്ചാല്‍ കേരള പോലീസിന് അഭിമാനിക്കാവുന്ന നാളുകള്‍ വളരെയധികം ഉണ്ടായി രുന്നു. മറ്റുസംസ്ഥാനങ്ങളില്‍ പ്രാ ദേശിക പോലീസ് വിഭാഗങ്ങള്‍ക്ക് ജാതി, വര്‍ണ ഭേദങ്ങളുടെ പ്രീണനങ്ങളില്‍ ഉത്തരവാദിത്വം നിറവേറ്റാന്‍ കഴി യാതെ അലസമായ രീതിയില്‍ പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങളില്‍ കേരളത്തിന്റെ സേനാവിഭാഗങ്ങ ളെയാണ് പല സംസ്ഥാനങ്ങളും സഹായത്തിനായ് വിളിച്ചിരു ന്നത്. കേന്ദ്രസേനക്ക് പോലും കൈകാര്യം ചെയ്യാന്‍ പറ്റാത്ത കാ ര്യങ്ങള്‍ നമ്മുടെ നാട്ടിലെ ചെറുപ്പ ക്കാരായ സേനാംഗങ്ങള്‍ വെറും 303 റൈഫിന്‍ മാത്രം കൈയിലാക്കി കലാപങ്ങള്‍ അടിച്ചമര്‍ത്തിയ ചരി ത്രങ്ങളുണ്ട്. ഉദാഹരണമായി ഗുജറാ ത്തില്‍ നടന്ന സംവരണം വിരുദ്ധ കലാപങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൈവിട്ടുപോയ സാഹചര്യത്തില്‍ കേരളപോലീസിന്റെ ചുണക്കുട്ടികളാ ണ് അടിച്ചമര്‍ത്തിയത്. ഇപ്പോ ഴതെല്ലാം പഴങ്കഥയായി (കേരള പോലീസ് ഒരു തൊഴിലാളി വര്‍ ഗ്ഗ ബഹുജനസംഘനടയായ് തരം തഴ്ന്നിരിക്കുന്നു എന്നു പറയുന്ന വരെ കുറ്റപ്പെടുത്താനാകില്ല. പോ ലീസിന് സംഘടനാസ്വാതന്ത്ര്യം കൊടുത്ത് കൊണ്ടുമാത്രമാണ് ഈ അവസ്ഥ എന്നു പറയുമ്പോള്‍ നെറ്റി ചുളിച്ചിട്ട് കാര്യമില്ല.
കെ. കരുണാകരന്‍ ആഭ്യന്ത്രമ ന്ത്രിയായിരുന്നപ്പോള്‍ പോലീസ് റിക്രൂട്ടിംഗിനുള്ള ശുപാര്‍ശകത്ത് നല്‍കിയത് സിഗററ്റ് പാക്കറ്റിന്റെ കവറില്‍ പോലും ശുപാര്‍ശകത്ത് എഴുതികൊണ്ടായിരുന്നു എന്നുള്ള ചരിത്രം പഴയകാല പോലീസു കാര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരു ഘട്ടത്തില്‍ കരുണാകരന്റെ തട്ടകമായിരുന്ന മാളയിലായിരുന്നു ഏറ്റവും കൂടുതല്‍ പോലീസ് കു ടുംബങ്ങള്‍ ഉണ്ടായിരുന്നത്. അത് ഏറെക്കുറെ പോലീസുകാര്‍ എല്ലാ വരും കോണ്‍ഗ്രസ്‌കാരായിരുന്നതി നാല്‍ അല്ലെങ്കില്‍ നന്ദിസൂചകമായി കരുണാകരനും കോണ്‍ഗ്രസിനും വേണ്ടി പോലീസിംഗിന് പുറ ത്തുള്ള ജോലികള്‍ ചെയ്തിരുന്നു എന്നത് മറക്കാവുന്ന കാര്യങ്ങളല്ല. ഈ ഒരു അവസരത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പോലീ സില്‍ ഒരു പിടിവേണമെന്ന ഉദ്ദേശ ത്തില്‍ സംഘടനാസ്വാതന്ത്ര്യം എന്ന വെടിമരുന്ന് സേനയില്‍ ഇട്ടു തുടങ്ങിയത്. ആഭ്യന്തരമന്ത്രിയാ യിരുന്ന ടി.കെ. രാമകൃഷ്ണന്റെ കാലത്ത് അത് നടപ്പിലാക്കുകയും ചെയ്തു. താഴെ തട്ടിലുള്ള സേനാ വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന സംഘടനാസ്വാതന്ര്യം ആദ്യംതന്നെ അലോരസപ്പെടുത്തിയത് സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേ ക്കുള്ള ഉദ്യോഗസ്ഥരെയായിരുന്നു. എപ്പോഴെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ചിരുന്നോ അപ്പോഴെല്ലാം മേലു ദ്യോഗസ്ഥരെ ധിക്കരിക്കുകയും കല്പനകള്‍ അനുസരിക്കാതിരി ക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് നേരെ നടപടികള്‍ എടുക്കാന്‍ മേലുദ്യോഗസ്ഥര്‍ ധൈര്യപ്പെട്ടി രുന്നില്ല. അഥവാ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടായിരു ന്നെങ്കില്‍ അവര്‍ അത് നന്നായി അനുഭവിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പോലീസില്‍ അതിനും നിരവധി ഉദാഹരണങ്ങളുണ്ട്. പാ ങ്കൂരില്‍ കീഴുദ്യോഗസ്ഥരുടെ പീ ഡനം മൂലം ദളിത് വിഭാഗത്തിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ സോമന്‍ ദാരുണമായി കൊല്ലപ്പെട്ടത് സര്‍വീ സ് റിവോള്‍വറില്‍ നിന്നുള്ള വെടിയുണ്ടയായിരുന്നു. സ്വന്തം മേലുദ്യോഗസ്ഥര്‍ മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുകയും അത് സംഘടനാ സ്വാതന്ത്ര്യത്തി ന്റെ പിന്‍ബലത്തില്‍ കുറ്റവാളികള്‍ സംരക്ഷിക്കപ്പെട്ടതും കേരളത്തി ലെ പോലീസ് സംഘടനാസ്വാ തന്ത്ര്യത്തിന്റെ ബാക്കിപത്രത്തി ലെ ഒരു ഉദാഹരണം മാത്രമാണ്. സേനാംഗങ്ങളുടെ സംഘടനാസ്വാ തന്ത്ര്യത്തില്‍ കൃത്യമായി ജോലി ചെയ്യാന്‍ സാധിക്കാത്തതിനാലും സ്വയം സംരക്ഷിക്കപ്പെടേണ്ട ആവശ ്യകതയിലേക്കും പടിപടിയായ് ഓഫീസേഴ്‌സ് അസോസിയേഷനു കളും രൂപീകരിക്കപ്പെട്ടു. ഫല ത്തില്‍ കേരള പോലീസ് എന്ന പൊതുമേഖല സ്ഥാപനത്തില്‍ സാധാരണ സേനാതൊഴിലാളി കളും അവരെ നിയന്ത്രിക്കുന്ന സ്റ്റാഫ് ഓഫീസേഴ്‌സിന്റെ യൂണിയനു കളും അങ്ങനെ മാറി മാറി വന്ന സര്‍ക്കാരുകളെ സുഖിപ്പിച്ച് നാളി തുവരെ സ്വാതന്ത്ര്യം ആഘോഷി ച്ചുകൊണ്ടിരിക്കുന്നു. കേരള പോ ലീസില്‍ ഐപിഎസ് കേഡറില്‍ വിരലിലെണ്ണാവുന്ന ചില ഉദ്യോ ഗസ്ഥരൊഴിച്ചാല്‍ ബാക്കി എല്ലാ വരും കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമാണ്. കേരളമെന്ന ഇട്ടാവ ട്ടത്തില്‍ ജോലി കഴിഞ്ഞ് എല്ലാ വര്‍ക്കും മിനിറ്റുകളും മണിക്കൂറു കളും മാത്രം സംസാരിച്ചാല്‍ സ്വന്തം വീട്ടിലെത്തി സസുഖം ജീവിക്കാം. എന്നാല്‍ ദില്ലി പോലീസിലെ കേന്ദ്രസര്‍ വീസിലുള്ള സായുധവിഭാഗ ങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ വിഭാഗങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ ജോലി ചെയ്യുന്നു. ജമ്മുവിലും സിയാച്ചിനിലും രാജ്യാ തിര്‍ത്തികളിലും ജോലി ചെയ്യുന്ന സേനാംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ കിട്ടുന്ന ലീ വില്‍ കേരളത്തിലേക്കെത്താനും മടങ്ങി യൂണിറ്റിലെത്താനും ഉള്ള യാത്രയായ്. ലീവിന്റെ മുക്കാല്‍ പങ്കും വേണ്ടിവരുന്നു. അവരും സേനയിലാണ് ജോലി ചെയ്യുന്ത്. അവര്‍ക്കാര്‍ക്കും സംഘടനാസ്വാ തന്ത്ര്യം ആവശ്യമില്ല കാരണം കേരള പോലീസിന്റെ പോലെ കുടുംബവും ഭാര്യയും കുട്ടികളും അവര്‍ക്കൊന്നും പറഞ്ഞിട്ടില്ല. കേരളത്തിലെ പോലീസ് സംഘട നകള്‍ എന്തു സംഭാവനയാണ് പൊതുസമൂഹത്തിന് വേണ്ടി ചെയ് തിട്ടുള്ളതെന്ന് ചോദിച്ചാല്‍ ഉത്തരം വട്ടപ്പൂജ്യമാണ്. പോലീസ് ജോലി യുടെ ബലത്തില്‍ അതിക്രമങ്ങളും അനാവശ്യങ്ങളും ചെയ്യുന്നവര്‍ക്ക് സംരക്ഷണമല്ലാതെ എന്താണിവര്‍ ചെയ്തിരുന്നത്. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് അവര വരുടെ ഭരണകൂടങ്ങള്‍ വരു മ്പോള്‍ ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഇഷ്ടപ്പെട്ട ജോലികള്‍, കാക്കി... ഗതാഗതവിഭാഗത്തില്‍ ജോലി ചെയ്യുന്നു. കഴിയുന്നതും യൂണി ഫോം ഇടേണ്ടാത്ത സ്‌പെഷ്യല്‍ ബ്രാഞ്ചുകളില്‍ ഇഷ്ടപ്പെട്ടവര്‍ക്ക് പാരകള്‍ വച്ച് നടക്കാം അത്രമാ ത്രം. സേനയില്‍ ജോലിയെടുക്കുന്ന വനിതാവിഭാഗക്കാരുടെ ഏതെങ്കി ലും വിഷയത്തില്‍ ഇവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റിയോ എന്ന് ചോദിച്ചാല്‍ അതിനു മറുപടി പറയാന്‍ സാധിക്കില്ല. സേനയില്‍ വനിതാപ്രാതിനിധ്യം വന്നതിലൂടെ പ്രമോഷനുകള്‍ തടസെ്‌സപ്പു നില് ക്കുന്നതില്‍ വളരെ ക്ഷോഭിതരാണ് പുരുഷ പോലീസുകാര്‍ വനിത സബ്ഇന്‍പെക്ടറുടെ കീഴില്‍ ജോ ലിയെടുക്കാന്‍ പോയിട്ട് വനിതാ ഓഫീസര്‍മാരെ അംഗീകരിക്കാനോ ഔദ്യോഗികാഭിവാദ്യം ചെയ്യാനോ പോലും ഇവര്‍ക്ക് മടിയാണ്. സേന ക്കുള്ളിലെ വനിതാ ഉദ്യോഗസ്ഥരു ടെ സുരക്ഷിതത്തില്‍ അവര്‍ക്ക് തന്നെ സംശയമുള്ളതുകൊണ്ടാണ് പകല്‍ ഓഫീസ് സമയത്ത് തന്നെ ചെയ്യാവുന്ന ക്‌ളറിക്കല്‍ ജോലികള്‍, തപാലുള്‍പ്പെടെയുള്ളവ ചെയ്തു കൊണ്ട് സന്ധ്യക്ക് മുമ്പ് വനിതാ പോലീസുകാര്‍ വീടു പറ്റുന്നത്. ഏതു കേസുകള്‍ എടുത്താലും അന്വേഷണ സംഘത്തില്‍ വനിതക ളുടെ പ്രാതിനിധ്യം മനപൂര്‍വം ഒഴിവാക്കുകയും ഏതെങ്കിലും കേസുകള്‍ക്ക് തുമ്പുണ്ടാകാന്‍ പ്രയത്‌നിച്ച വനിതകളെ അഭി നന്ദിക്കുന്നതില്‍ നിന്നും റിവാര്‍ ഡുകള്‍ നല്‍കുന്നതില്‍ നിന്നും ബോധപൂര്‍വം ഒഴിവാക്കുന്നു. വനി തകളുടെ സ്റ്റേഷനുകള്‍ സന്ദര്‍ശി ച്ചാല്‍ അവര്‍ക്ക് വാഹനസൗകര്യം പോലും ഉണ്ടാകില്ല ഉണ്ടെങ്കില്‍ ഏറ്റവും പഴയവാഹനങ്ങളാകും നല്‍കുക. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് വിന്യാസങ്ങളില്‍ വനി തകളെന്നോ പുരുഷന്മാരെന്നോ വേര്‍തിരിവ് ഇല്ലാതെയാണ് പോ ലീസ് വിന്യാസം നടപ്പിലാക്കുന്നത് അവിടെ പോലീസ് ഫോഴ്‌സിനെ ഒന്നായാണ് കാണുന്നത്. പോ ലീസ് സഖാക്കള്‍ ഇവര്‍ക്ക് എങ്ങ നെ പോലീസ് ജോലി ചെയ്യാന്‍ പറ്റും. ഇവരുടെ ചിന്തകളിലും പ്രവര്‍ത്തികളിലും പോലീസ് അല്ല കമ്മ്യൂണിസ്റ്റ് തൊഴിലാളികളാണ് തങ്ങളെന്നാണ്. അച്ചടക്കരാഹി ത്യത്തിന് ആദ്യം പിരിച്ചുവിടേണ്ട ത് ഇവരെയാണ്. ആരാണിത് ചെയ്യുക. ആര്‍ക്കാണിത് ചെയ്യാന്‍ സാധിക്കുക. അതായത് കേരള പോലീസ് തികച്ചും കമ്മ്യൂണിസ്റ്റ് പോലീസായി മാറിക്കഴിഞ്ഞു. അല്ലെങ്കില്‍ മാറ്റിയെടുത്ത് അധികം വൈകാതെ മേലുദ്യോഗസ്ഥന് കൊ ടുക്കുന്ന സല്യൂട്ട്. ദൃഷ്ടിചുരുട്ടി ലാല്‍സലാം എന്നായിരിക്കും. അതി നൊരു തര്‍ക്കവുമില്ല. അവര്‍ക്കതി നുള്ള സ്വാതന്ത്ര്യം കൊടുത്തു കഴി യുകയും ചെയ്തു അന്നുവേണേ വിശ്വസിക്കാന്‍ മാനിനെപോലെ പെരുമാറുക സിംഹത്തെപ്പോലെ പ്രവര്‍ത്തിക്കുക എന്നതിനു പകരം ജനങ്ങള്‍ക്കുനേരെ വ്യാഘ്രത്തെ പ്പോലെ ആക്രമിക്കുക എന്നതായി കേരളപോലീസ്. വളരെ ലജ്ജാ കരം.
Comments (0)